Breaking News

ഈ വര്‍ത്തയും ചിത്രവും കണ്ണു നനയ്ക്കും.

രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ ഉള്ളിലില്ല. പട്ടിണിയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തണമെന്ന ആഗ്രഹം മാത്രം. ബസില്‍ കയറാന്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. മുഖം മുറയ്ക്കാനുള്ള മാസ്‌ക് കുറച്ചു പേര്‍ക്കു മാത്രം. പൊലീസും അധികൃതരും വിതരണം ചെയ്ത റൊട്ടിക്കും വെള്ളത്തിനും വേണ്ടി നീളുന്നതു ആയിരക്കണക്കിനു കൈകള്‍.

No comments