''പെട്രോളിെന്റ വര്‍ധിപ്പിക്കുന്ന തുക സത്യസന്ധനായ മോദിജിയുടെ കൈകളില്‍ സുരക്ഷിതം''
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിന് പുതിയ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി. പെട്രോളിെന്റയും ഡീസലിെന്റയും തീരുവയായി 39,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തുമെന്നും ഇത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
കവി കാളിദാസന്‍ രഘുവംശത്തില്‍ ദീലീപ മഹാരാജാവിെന്റ നികുതിയെക്കുറിച്ച് പരാമര്‍ശിച്ച സംഭവം അബ്ദുല്ലക്കുട്ടി ഉദാഹരിച്ചു. സൂര്യന്‍ ഭൂമിയിലെ ജലം നീരാവിയാക്കി കാര്‍മേഘങ്ങള്‍ സൃഷ്ടിക്കുന്നു. അത് മഴയെന്ന അനുഗ്രഹമായി ജനങ്ങളിലേക്ക് പെയ്തിറങ്ങുന്നു.

No comments