Breaking News

മൂന്ന് ജില്ലകള്‍ ഭാഗികമായി അടച്ചു; ബവ്‌റിജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല

സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ ഭാഗികമായി അടച്ചു. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റു കോവിഡ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ജില്ലകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും.
സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസര്‍കോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബവ്‌റിജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല.

No comments