കൊറോണ: സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാനൊരുങ്ങി റെയില്‍വേ
കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണിത്തിലേക്ക് രാജ്യം. ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവക്കാന്‍ തീരുമാനിച്ചു. ഈ മാസം 31 വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും.നാനൂറോളം മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്തെന്പാടുമായി ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്.
യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കാന്‍ ബുധനാഴ്ച റെയില്‍വേ ബോര്‍ഡ് യോഗം ചേരുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

No comments