Breaking News

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: കേരളത്തില്‍ രോഗികളുടെ എണ്ണം 64 ആയി

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മിക്കവരും വിദേശത്ത് നിന്നും വന്നവരാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ എറണാകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസര്‍ഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.  സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.

No comments