Breaking News

ഐസൊലേഷന്‍ ബെഡ് സൗകര്യം നല്‍കാന്‍ സാധിക്കുക 84,000 പേരില്‍ ഒരാള്‍ക്ക് മാത്രം

കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വിവര ശേഖരണപ്രകാരം, നിലവിലെ സൗകര്യങ്ങള്‍ അനുസരിച്ച്‌ ഐസൊലേഷന്‍ ബെഡ് സൗകര്യം നല്‍കാന്‍ സാധിക്കുന്നത് രാജ്യത്തെ 84000 പേരില്‍ ഒരാള്‍ക്ക് മാത്രം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിവരശേഖരണത്തിലാണ് ഇത് വ്യക്തമായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
36,000 ഇന്ത്യക്കാരില്‍ ഒരാള്‍ക്കു മാത്രമേ ക്വാറന്റൈന്‍ ബെഡ് സൗകര്യം നല്‍കാന്‍ സാധിക്കൂ. 11,600 ഇന്ത്യക്കാര്‍ക്കായി ഉള്ളത് ഒരു ഡോക്ടറാണ്. ഒരു ആശുപത്രിക്കിടക്കയാണ് 1826 ഇന്ത്യക്കാര്‍ക്കായി ഉള്ളത്. മാര്‍ച്ച്‌ 17 വരെയുള്ള കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ വിവരശേഖരണത്തിന്റെ വെളിച്ചത്തിലാകാം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യൂവിനും സാമൂഹിക അകലം പാലിക്കലിനും ആഹ്വാനം ചെയ്തതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

No comments