Breaking News

കോവിഡ്-19: കണ്ണൂര്‍ അതിതീവ്ര മേഖല, നിയന്ത്രണം കര്‍ശനമാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത പുലര്‍ത്തേണ്ട സമയത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നു 19 പേര്‍ രോഗമുക്തരായി. ഇത് ആശ്വാസ വാര്‍ത്തയാണ്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച കാസര്‍ഗോഡ് ജില്ലയിലെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ ഒരു മാസത്തോളം ബുദ്ധിമുട്ടിയെന്നും അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധിത മേഖലയാണ് കണ്ണൂര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments