24 മണിക്കൂറിനിടെ 1,400ലധികം കോവിഡ് കേസുകള്‍; മരണം 681 ആയി; ആശങ്ക !
ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,400ലധികം കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച് 21,393 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
41 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധയെതുടര്‍ന്ന് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 681 ആയി ഉയര്‍ന്നു.
16,454 പേരാണ് നിലവില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്. 4,257 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ രോഗികളില്‍ 77 പേര്‍ വിദേശികളാണ്. ഇവര്‍ക്ക് ഇന്ത്യയില്‍ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

No comments