Breaking News

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച നഴ്‍സിന് രോഗം പകര്‍ന്നത് സമ്ബര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിന് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. ഇഖ്റ ഹോസ്പിറ്റലില്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുള്ള നഴ്സിനാണ് കോവിഡ് പോസ്റ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിക്കുമടക്കം രണ്ട് പേര്‍ക്കാണ് പുതുതായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 11ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയെ ഇഖ്റ ഹോസ്പിറ്റലില്‍ പരിചരിച്ച നഴ്സിനാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപതികരമാണെന്ന് ഡിഎംഒ അറിയിച്ചു.
എടച്ചേരി സ്വദേശി ഇഖ്റ ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഏപ്രില്‍ 5 മുതല്‍ 8വരെ ഇവര്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

No comments