43 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആദ്യമായി കൊറോണ നെഗറ്റീവ്; ആശ്വാസമായി 62കാരിയുടെ പരിശോധന ഫലം
ആശങ്കകള്‍ക്ക് വിരാമമിട്ട് പത്തനംതിട്ടയിലെ കൊറോണ ബാധിതയുടെ പരിശോധന ഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഏറെനാളായിട്ടും വൈറസ് ബാധ ഒഴിയാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഐവര്‍മെക്റ്റിന്‍ എന്ന മരുന്ന് നല്‍കിയ ശേഷമുള്ള രണ്ടാമത്തെ സാംപിള്‍ പരിശോധനയിലാണ് ആശ്വാസഫലം എത്തിയത്.
വടശ്ശേരിക്കര സ്വദേശിനിയായ 62-കാരിക്ക് 43 ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ഇത്ര നീണ്ട നാള്‍ ഒരു രോഗി കൊറോണ ബാധ ഒഴിയാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരുന്നു. രോഗത്തില്‍ കഴിയുന്നത് ആദ്യമായി പരിശോധനഫലം നെഗറ്റീവായെങ്കിലും ഇവര്‍ രോഗമുക്തയായെന്ന് ഉറപ്പിക്കണമെങ്കില്‍ അടുത്ത ഫലങ്ങള്‍കൂടി നെഗറ്റീവാകണം.

No comments