Breaking News

കൊറോണ; കേരളത്തില്‍ പരിശോധനയ്ക്കായി മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം

ലോകവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് പരിശോധനയ്ക്കായി കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ഐ.സി.എം.ആര്‍. അംഗീകാരമുള്ള കൊറോണ പരിശോധനയ്ക്കുള്ള ലാബുകളുടെ എണ്ണം 13 ആയി. സ്വകാര്യമേഖലയില്‍ രണ്ടു ലാബുകള്‍ക്കുമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
റിയല്‍ ടൈം ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിന് 242 ലാബുകളും ട്രൂനാറ്റ് ടെസ്റ്റിനുള്ള 20 ലാബുകളും സി.ബി.നാറ്റ് ടെസ്റ്റിനുള്ള മൂന്നു ലാബുകളും അടക്കം രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആകെ 235 ലാബുകള്‍ക്കും 86 സ്വകാര്യ ലാബുകള്‍ക്കുമാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍.

No comments