കോവിഡ് ദീര്‍ഘകാലം ഭൂമിയില്‍ നില്‍ക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് മഹാമാരിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയില്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രമെ എത്തിയിട്ടുള്ളു എന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗബ്രിയാസിസ് മുന്നറിയിപ്പ് നല്‍കിയത്.
കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി.

No comments