കോവിഡ് 19: പാലക്കാട് ജില്ലയില്‍ എട്ട് ഹോട്ട്സ്പോട്ടുകള്‍
പാലക്കാട് ജില്ലയില്‍ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഫാക്ടറികള്‍ അടച്ച് പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു.
പുതുശ്ശേരി, പുതു പെരിയാരം, വിളയൂര്‍, കുഴല്‍മന്ദം പഞ്ചായത്തുകളെയാണ് പുതുതായി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. നേരത്തെ മറ്റ് 4 പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടായി നിശ്ചയിച്ചിരുന്നു. ഈ 8 പഞ്ചായത്തുകളിലും ഓറഞ്ച് B സോണിന്റെ ഇളവുകള്‍ ലഭിക്കില്ല.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ അവശ്യ സര്‍വ്വീസല്ലാത്ത എല്ലാ വ്യവസായ സ്ഥാപനങ്ങളും അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

No comments