Breaking News

45 ദിവസം പ്രായമുള്ള കുഞ്ഞിന്‌ രോഗമുക്തി, കോവിഡ്‌ സ്ഥിരീകരിച്ചത്‌ ജനിച്ച്‌ 20ാം ദിവസം

 കോവിഡ്‌ 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 ദിവസം മാത്രം പ്രായമായ കുഞ്ഞ്‌ രോഗം ഭേദമായി ആശുപത്രി വിട്ടു. ജനിച്ച്‌ 20 ദിവസത്തിന്‌ ശേഷമായിരുന്നു കുഞ്ഞിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

രാജ്യത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞായിരുന്നു ഇത്‌. തെലങ്കാനയിലാണ്‌ സംഭവം. പിതാവില്‍ നിന്നാണ്‌ കുഞ്ഞിന്‌ കോവിഡ്‌ വൈറസ്‌ ബാധയേറ്റത്‌. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആണ്‍കുഞ്ഞും അമ്മയും വൈറസ്‌ ബാധയില്‍ നിന്ന്‌ മുക്തരായതോടെ വീട്ടിലേക്ക്‌ മടങ്ങി.

കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും തെലങ്കാന ആരോഗ്യമന്ത്രി പ്രശംസിച്ചു.

No comments