പ്രവാസികളുടെ മടക്കം: വമ്ബന്‍ ദൗത്യത്തിന് തയാറെടുത്ത് ഇന്ത്യന്‍ സേന
കോവിഡിെന്റ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ സജ്ജം. നാവികസേനയും വ്യോമസേനയും ഒരുമിച്ചൊരു രക്ഷാദൗത്യത്തിനാണ് രാജ്യം ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടിയന്തര ഘട്ടത്തില്‍ പുറപ്പെടാന്‍ തയാറായി കപ്പലുകള്‍ നിലയുറപ്പിച്ചുകഴിഞ്ഞു. മൂന്നു കപ്പലുകളിലായി ചുരുങ്ങിയത് 1,600 പ്രവാസികളെ നാട്ടിലെത്തിക്കാം. സാമൂഹിക അകലം ഉറപ്പാക്കിയുള്ള കണക്കാണിത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള പ്രവാസികളില്‍ 70 ശതമാനവുമുള്ളത്.

No comments