Breaking News

മാസ്‌കില്‍ കൈ കൊണ്ടു തൊടരുത്, കഴുത്തിലേക്കു താഴ്ത്തിയിടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് ഇന്നു മുതല്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് മാസ്‌ക് ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? എത്തരത്തിലുള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് പ്രയോജനപ്രദം? ആരോഗ്യ വകുപ്പു പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കു..
പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി.
മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച്‌ വൃത്തിയായി കഴുകണം
മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല.

No comments