Breaking News

ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്നു രോഗം പകര്‍ന്നത് ആറു പേര്‍ക്ക്; അതീവ ജാഗ്രതയില്‍ കൊല്ലം ജില്ല

കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കടുത്ത ആശങ്കയിലും, നിയന്ത്രണത്തിലുമാണ്. റാന്‍ഡം പരിശോധനയിലുടെ രോഗം കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്നു നാലു പേര്‍ക്കാണ് രോഗം പടര്‍ന്നത്. ഇതാണ് ആശങ്കക്ക് ഇടയാക്കിയത്. രോഗബാധയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാതായി ജില്ലാ ഭരണകൂടം അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതിരുന്ന ചാത്തന്നൂരിലെ ആശ പ്രവര്‍ത്തകയ്ക്ക് റാന്‍ഡം പരിശോധനയിലൂടെയാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

No comments