ഇളവുകള്‍ക്ക് ശേഷമുള്ള ഒരാഴ്ചയില്‍ ഒറ്റയടിക്ക് 80 കേസ്; മൂന്നാം വരവോ?
കോവിഡ് ശാന്തമായെന്നു കരുതി ഇളവുകളിേലക്ക് ചുവടുവെച്ച ഏപ്രില്‍ 20ന് ശേഷമുള്ള ഒരാഴ്ച (ഏപ്രില്‍ 20-27) കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 80 കേസ്. മുന്‍ ആഴ്ചയില്‍ രോഗികള്‍ 33 മാത്രമായിരുന്നു. രോഗികളില്ലാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണിലായ ഇടുക്കി, കോട്ടയം ജില്ലകള്‍ റെഡ്സോണിലായതും ഇരുജില്ലകളിലെയും ഹോട്സ്േപാട്ടുകള് വര്‍ധിച്ചതുമെല്ലാം ആശ്വാസങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന സൂചനയാണ്.
മഹാമാരിയുടെ മൂന്നാംവരവാണോ എന്നാണ് ആശങ്ക. ഭീതിയൊഴിഞ്ഞ് കെ.എസ്.ആര്.ടി.സി പോയന്റ് ടു പോയന്റ് ബസ് സര്‍വിസിന് ആലോചിച്ച കോട്ടയമാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറിയത്.

No comments