Breaking News

പിപിഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

പിപിഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇന്നലെ പുനഃപരിശോധനക്ക് അയച്ച 25 സാമ്ബിളുകളുടെ ഫലം ഇന്ന് വന്നേക്കും.
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. പല ആശുപത്രികളും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പിപിഇ കിറ്റുകളല്ല വിതരണം ചെയ്യുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു. ത്രി ലെയര്‍ മാസ്ക് എന്ന പേരില്‍ വിതരണം ചെയ്യുന്നത് ടു ലെയര്‍ മാസ്കുകളാണ്. സുരക്ഷാ ഉപകണങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നായി ശേഖരിക്കുന്നതാണ്.

No comments