Breaking News

കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
കളക്ടര്‍മാരുള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവിമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
ഈ ചര്‍ച്ചയ്ക്കിടെയാണ് കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

No comments