കോവിഡ് വ്യാപന ഭീതി: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു
രാജ്യത്ത് ഭീതിജനിപ്പിച്ച് കോവിഡ് വ്യാപനം തുടരുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് ബാധിതര്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 4,203 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 223 പേര് രോഗബാധയെത്തുടര്‍ന്ന് മരിച്ചു. 507 പേര്‍ക്കാണ് രോഗം ഭേദമായത്. ഡല്‍ഹിയിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 2,003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 72 പേര് രോഗമുക്തിനേടി. രോഗത്തെ തുടര്‍ന്ന് 45 പേര് മരിക്കുകയും ചെയ്തു.

No comments