കോവിഡ്; ലോക്ഡൗണ്‍ മെയ് 7 വരെ നീട്ടാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ മെയ് ഏഴ് വരെ നീട്ടാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം െൈകകാള്ളുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
അരി മില്ലുകളെയും മരുന്നു കമ്ബനികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവര്‍ വിതരണത്തിന് ശ്രമിച്ചാല്‍ നടപടി ഉണ്ടാകും.
അതേസമയം,കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക റേഷന്‍ അനുവദിക്കും.

No comments