രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് സാധ്യത, കേരളത്തില്‍ മൂന്നാമതും?
കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യം നിശ്ചലമായിട്ട് ഒരു മാസമാകുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്നതോടുകൂടെ സാഹചര്യങ്ങള്‍ പഴയപടിയാകുമെന്നുള്ള ആശ്വാസത്തിലാണ് ജനം. എന്നാല്‍, ആശ്വസിക്കാന്‍ വരട്ടെ. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ ഒരു രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.
ഇപ്പോള്‍ ദിസവേന കൂടി വരുന്ന കൊവിഡ് കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങും. ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരു വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം കാലവര്‍ഷം കനക്കുമ്ബോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്.

No comments