Breaking News

ധാരാവിയെ വരിഞ്ഞുമുറുക്കി കൊവിഡ്; ചേരി വിറയ്ക്കുമ്ബോള്‍ വൈറസിനെ പടികടത്താന്‍ ശപഥമെടുത്ത് ഒരുകൂട്ടം താമസക്കാര്‍

 ഇന്ത്യയില്‍ കൊവിഡിന്റെ ഹോട്ട് സ്പോട്ടായി മാറുകയാണോ മഹാരാഷ്‌ട്ര? ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടത്തെ ധാരാവിയെ പറ്റിയാണ് ഓരോ ഇന്ത്യക്കാരും ഇപ്പോള്‍ ആശങ്കപ്പെടുന്നത്. അടുക്കി നിരത്തിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യര്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ ചേരി പ്രദേശത്ത് സാമൂഹിക അകലം പാലിക്കുക എന്നതൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ദിനംപ്രതി ധാരാവിയിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. ധാരാവിയില്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കഴി‌ഞ്ഞില്ലെങ്കില്‍ ഒരു ടൈം ബോംബ് പോലെ വൈറസ് മഹാരാഷ്‌ട്രയൊട്ടാകെ പടര്‍ന്നുപിടിച്ചേക്കാം.

No comments