Breaking News

വാങ്ങാനാളില്ല, മത്തി കടലില്‍ ഒഴുക്കി

കരിച്ചാള വിറ്റത്
25 രൂപയ്ക്ക്
രാവിലെ വിറ്റത്: 150 രൂപ
പാസ് വാങ്ങിയ കച്ചവടക്കാര്‍
110
കൊല്ലം: വാങ്ങാന്‍ ആളില്ലാതെ വന്നതോടെ നീണ്ടകര ഹാര്‍ബറിലെത്തിയ വള്ളക്കാര്‍ കിലോ കണക്കിന് മത്തി കടലില്‍ ഒഴുക്കി. ചില വള്ളക്കാര്‍ ഒരു കിലോ കരിച്ചാള 25 രൂപയ്ക്ക് വരെ കായലോരങ്ങളില്‍ കൊണ്ടുപോയി വിറ്റു.
ഇന്നലെ രാവിലെ 11ന് ശേഷം എത്തിയ ഏഴ് വള്ളങ്ങളിലെ മത്സ്യമാണ് വാങ്ങാന്‍ ആളില്ലാതായത്. 110 കച്ചവടക്കാര്‍ക്ക് മാത്രമാണ് നീണ്ടകരയില്‍ നിന്നി മീന്‍ വാങ്ങാന്‍ പാസ് നല്‍കിയിരുന്നത്. ഇവര്‍ രാവിലെ തന്നെ മത്സ്യം വാങ്ങി മടങ്ങി. മത്സ്യഫെഡ് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.

No comments