Breaking News

ബാങ്കുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു, പുതിയ സമയക്രമം ഇങ്ങനെ

സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. റെഡ് സോണ്‍ അല്ലാത്തെ ജില്ലകളില്‍ ഇന്നുമുതല്‍ ബാങ്കുകള്‍ വൈകുന്നേരം വരെ തുറന്നു പ്രവാര്‍ത്തിയ്ക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയായിരിയ്ക്കും പുതിയ സാമയക്രമം. ഇന്നുമുതല്‍ പുതിയ സമയക്രമത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കും.

അതേസമയം റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍. ബങ്കുകളുടെ സമയക്രമം പഴയതുപോലെ തുടരും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിയ്ക്കും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിയ്കുക. റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മെയ് മൂന്ന് വരെ ഈ സമയക്രമത്തില്‍ തന്നെയാവും ബാങ്കുക:ള്‍ പ്രവര്‍ത്തിയ്ക്കുക.

No comments