Breaking News

കോവിഡ്: കോഴിക്കോടില്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രുള്‍പ്പെടെ നൂ​റി​ലേ​റെ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍


ജില്ലയില്‍ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചതിനെ തുടര്‍ന്ന് കോ​ഴി​ക്കോടില്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രുള്‍പ്പെടെ നൂ​റി​ലേ​റെ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് രോഗ ബാ​ധി​ത​നു​മാ​യി ഇടപഴകിയെന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് നിരീക്ഷണത്തിലാക്കിയത്.
ജില്ലയില്‍ സാ​മൂ​ഹ്യ​ക്ഷേ​മ ഓ​ഫീ​സ​റും സി​ഐ​യും ഉള്‍പ്പെടെയുള്ളവരാണ് കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​തി​നാ​ല്‍ ഇ​യാ​ളു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യോ മ​റ്റു വി​വ​ര​ങ്ങ​ളോ ആരോഗ്യവകുപ്പിന് ത​യാ​റാ​ക്കാ​ന്‍ കഴിയുന്നില്ല.ഇതിനെ തുടര്‍ന്നാണ് ഇ​ത്ര​യ​ധി​കം പേ​രെ നി​രീ​ക്ഷ​ണ​ത്തിലാക്കിയത്.

No comments