Breaking News

ലോക്ഡൗണ്‍: കൊവിഡ് തീവ്രബാധിത മേഖലകളില്‍ തുടരുമെന്ന് പ്രധാനമന്ത്രി; നീട്ടണമെന്ന് നാല് മുഖ്യമന്ത്രിമാര്‍

കൊവിഡ് 19 പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇനിയും തുടരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോഡി നിലപാട് വ്യക്തമാക്കിയത്. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് എടുക്കും. കൊവിഡ് തീവ്രബാധിത മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം തുടരും. തീവ്രബാധിതമല്ലാത്ത മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മാര്‍ച്ച്‌ 25ന് തുടങ്ങിയ ലോക്ഡൗണ്‍ മേയ് മൂന്നിനാണ് അവസാനിക്കുന്നത്. ഇതിന് ഒരാഴ്ച ശേഷിക്കേയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാലാം വട്ട ചര്‍ച്ച നടത്തുന്നത്. മാര്‍ച്ച്‌ 23ന് രാജ്യമെമ്ബാടും ഒരു ദിവസത്തെ അടച്ചിടല്‍ നടത്തിയ ശേഷമാണ് 24 മുതല്‍ ഏപ്രില്‍ 14 വരെയും തുടര്‍ന്ന് മേയ് മൂന്നുവരെയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

No comments