Breaking News

ആദ്യമായി കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി മരിച്ചോ?, സത്യം ഇതാണ്

കോവിഡ് 19 മഹാമാരിയേക്കാളും വലിയ വിപത്തായിരിക്കുകയാണ് വ്യാജ വാര്‍ത്തകള്‍. വലിയ പ്രതിസന്ധിയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. കൊറോണ വൈറസിന് എതിരായി ബ്രിട്ടനില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആദ്യമായി വാക്‌സിന്‍ പരീക്ഷണച്ചിന് വിധേയയായ യുവതി.
കോവിഡ് 19ന് എതിരായ വാക്‌സിന്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ട് പേരില്‍ ഒരാള്‍ ആയിരുന്നു എലിസ. എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാ.യെന്നും മരിച്ചു പോയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

No comments