കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന്‍റെ ഫലം നെഗറ്റീവ്
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെയും സാമ്ബിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .നാല് ദിവസം മുമ്ബാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈവര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു. എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നില്ല.
അതേസമയം, കോട്ടയം ജില്ലയില്‍ ഇന്നലെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

No comments