ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ www.norkaroots.org എന്ന സൈറ്റ് മുഖേനെ ഞായറാഴ്ച പുലര്‍ച്ച മുതല്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല എന്നതിനാല്‍ തിരക്കുപിടിക്കാതെ വേണം ഇതു നിര്‍വഹിക്കാന്‍.
രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് പല രീതികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുകയെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ അറിയിച്ചു.

No comments