Breaking News

വിരസതയകറ്റാന്‍ ചീട്ടുകളി; കോവിഡ്​ ബാധിച്ചത്​ 40 പേര്‍ക്ക്​

വിരസതയകറ്റാന്‍ ചീട്ടുകളി നടത്തിയതോടെ കോവിഡ്​ ബാധിച്ചത്​ 40 പേര്‍ക്ക്​. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ രണ്ട്​ സംഭവങ്ങളിലായാണ്​ 40 പേരിലേക്ക്​ രോഗം പകര്‍ന്നത്​. കൃഷ്​ണലങ്ക പ്രദേശത്ത്​ ചുറ്റുമുള്ളവരെയും കൂട്ടിയാണ്​ ട്രക്ക്​ ഡ്രൈവര്‍ ചീട്ടുകളിച്ചത്​.
സ്​ത്രീകള്‍ 'തംബോല'യും കളിച്ചു. ഇതോടെ ഇവിടെ മാത്രം 24 പേരിലേക്ക്​ അസുഖം പകര്‍ന്നതായി ജില്ല കലക്​ടര്‍ എ. മുഹമ്മദ്​ ഇല്യാസ്​ പറഞ്ഞു. സമീപ പ്രദേശമായ കാര്‍മിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക്​ ഡ്രൈവര്‍ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേര്‍ക്കാണ്​ രോഗം ബാധിച്ചത്​. സാമൂഹിക അകലം പാലിക്കാതെയാണ്​ ചീട്ടുകളിച്ചതെന്ന്​ ജില്ല കലക്​ടര്‍ പറഞ്ഞു.

No comments