ആശങ്കയില്‍ നിന്നും പ്രതീക്ഷയിലേക്ക് കൊല്ലം, എട്ട് ദിവസമായി ജില്ലയില്‍ പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല
കൊവിഡ് ആശങ്കകള്‍ അകന്ന് പ്രതീക്ഷയുടെ നാളുകളിലേക്കാണ് കൊല്ലം നീങ്ങുന്നത്. കഴിഞ്ഞ എട്ട് ദിവസമായി ജില്ലയില്‍ പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടില്ല. ഇനി ഗൃഹനിരീക്ഷണത്തില്‍ 3,640 പേര്‍ മാത്രം. ഇന്നലെ നാലുപേര്‍ മാത്രമാണ് പുതുതായി ആശുപത്രി നിരീക്ഷണത്തില്‍ എത്തിയത്. 362 പേര്‍ കൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തൃക്കോവില്‍വട്ടം സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ വീട്ടിലേക്ക് മടങ്ങി. നിലവില്‍ പോസിറ്റീവായ അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ന്നുള്ള ആവര്‍ത്തന സാമ്ബിള്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവര്‍ക്കും ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

No comments