Breaking News

പ്രതിദിനം ഒരു ലക്ഷം കോവിഡ് പരിശോധന; പിസിആര്‍, ആന്റിബോഡി ടെസ്റ്റുകളുടെ കിറ്റ് നിര്‍മ്മാണം അടുത്ത മാസം തുടങ്ങും: കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

അടുത്ത മാസത്തോടെ കോവിഡ് രോഗം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആര്‍ടി-പിസിആര്‍, ആന്റിബോഡി ടെസ്റ്റുകളുടെ കിറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. നടപടികള്‍ എല്ലാം അന്തിമഘട്ടത്തിലാണ്. ഐസിഎംആറിന്റെ അനുമതി ലഭിച്ചാല്‍ നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
നിലവില്‍ കോവിഡ് പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന കിറ്റുകള്‍ കുറച്ചുദിവസത്തേയ്ക്കുളള ആവശ്യത്തിന് മാത്രമേ തികയുകയുളളൂ എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താനുളള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.

No comments