കോവിഡ് ബാധിതരുടെ എണ്ണവും മരണവും വര്‍ധിക്കുന്നു; രാജ്യം ആശങ്കയില്‍
രാജ്യത്തെ ആശങ്കയിലാഴ്ത്തി കോ വിഡ് ബാധിതരുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 934 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേര്‍ക്കാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു.
ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 29435 ആയി. 6869 പേര്‍ക്ക് രോഗം ഭേദമായി.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും കൂടുകയാണ്. വിവിധ ആശുപത്രികളിലായി 233ഓളം രോഗ ബാധിതരുണ്ട്.

No comments