കോവിഡ് ഫലം ഉടനടിയറിയാം; എക്സ്പെര്‍ട്ട് സാര്‍സ് ടെസ്റ്റിന് തുടക്കം
തിരുവനന്തപുരം സംസ്ഥാനത്ത് ഇനിമുതല്‍ കോവിഡ് വൈറസുണ്ടോ എന്നറിയാന്‍ അധിക നേരം കാത്തിരിക്കണ്ട. പരിശോധനാ ഫലം ഉടനടി അറിയാന്‍ സാധിക്കുന്ന പരിശോധനാ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുയാണ്. വെറും 45 മിനിറ്റില്‍ കൊണ്ട് വൈറസ് പരിശോധന ഫലം ലഭ്യമാകുന്നതാണ് ഇതിന്റെ പ്രത്യേകത. എക്സ്പെര്‍ട്ട് സാര്‍സ് ടെസ്റ്റ് എന്ന് അറിയപ്പെടുന്ന പരിശോധനാ സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്.
എന്നാല്‍ ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന മെഡിക്കല്‍ കോളജുകളിലാണ് പരിശോധന നടത്തുന്നത്.

No comments