സംസ്ഥാനത്ത് കോവിഡ് വൈറസിന്‍റെ ഉറവിടമറിയാത്ത പത്തുപേര്‍;ആശങ്ക വര്‍ധിക്കുന്നു
സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എങ്ങനെ എന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് . ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗബാധിതരുമായി സമ്ബര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല .
നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല . കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക, ഇടുക്കി വണ്ടന്‍മേട്ടിലെ വിദ്യാര്‍ഥി, കോട്ടയം ജില്ലയിലെ രണ്ടു നഴ്‌സുമാര്‍, ചന്തയിലെ ചുമട്ടുതൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാര്‍ഥിനി, പാലക്കാട് വിളയൂരിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല.

No comments