ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിയാപുരം സ്വദേശി ബംഗളൂരുവില്‍ നിന്ന് എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇടുക്കി ജില്ലയില്‍ രോഗികളുടെ എണ്ണം കൂടി വരികയാണ്. 326 സാമ്ബിളുകളാണ് ഇന്നലെ അയച്ചത്. ഞായറാഴ്ച 240ഓളം സാമ്ബിളുകള്‍ ശേഖരിച്ച് അയച്ചിരുന്നു. 80ഓളം ഫലങ്ങള്‍ മാത്രമാണ് ലഭിച്ചത്.
ജില്ല ആശുപത്രിയിലെ നഴ്സ് 270ഓളം ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

No comments