അതിഥി തൊഴിലാളികളെ ജോലിസ്ഥലത്ത് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി
വ്യാവസായിക, നിര്‍മ്മാണ, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത അതിഥി തൊഴിലാളികളുടെ സംഘത്തിന്, അവര്‍ക്ക് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴില്‍ സ്ഥലത്തേക്ക് പോകണമെങ്കില്‍ സാമൂഹിക അകലം പാലിച്ച് ബസുകളില്‍ കൊണ്ടുപോകാനാണ് കേന്ദ്രത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

No comments