മേയ് മൂന്നിന് ലോക്ക് ഡൗണ്‍ തീര്‍ന്നാലും വിമാന, ട്രെയിന്‍ സര്‍വീസുകളുണ്ടായേക്കില്ല
രാജ്യത്ത് മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിച്ചാലും വിമാന, ട്രെയിന്‍ സര്‍വീസുകളുണ്ടാകില്ല. മേയ് മൂന്നിന് ശേഷമുള്ള ബുക്കിംഗും എടുക്കരുതെന്ന് എയര്‍ലൈന്‍ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് യോഗം ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് സാമൂഹ്യഅകലത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പങ്കുവച്ചിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗിണിച്ച് മാത്രമേ അന്തിമതീരുമാനമുണ്ടാകൂ. മാര്‍ച്ച് 24ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്ബ് തന്നെ വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

No comments