സംസ്ഥാനത്ത് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍, 1200 യാത്രക്കാരുമായി ഇന്ന് കൊച്ചിയില്‍ നിന്നും പുറപ്പെടും
ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യത്തെ സ്പെഷ്യല്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ എറണാകുളത്ത് നിന്ന് ഇന്ന് യാത്ര തിരിക്കും. വൈകുന്നേരം ആറ് മണിയ്ക്ക് എറണാകുളത്ത് നിന്ന് ഒഡീഷാ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെടും.
ഒരു കോച്ചില്‍ സുരക്ഷിത അകലം പാലിച്ച് 54 പേര്‍ വീതം 1200 തൊഴിലാളികളെയാണ് കൊണ്ടു പോകുന്നത്. യാത്ര ചെയ്യേണ്ട തൊഴിലാളികളെ ജില്ലാ ഭരണകൂടങ്ങള്‍ നിശ്ചയിക്കും.എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്.

No comments