അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം: സംഘര്‍ഷങ്ങള്‍ തടയും
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്ര അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തില്‍ ,അവര്‍ക്കിടയിലെ ധൃതിയും സംഘര്‍ഷങ്ങളും തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.
മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നും ,അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി മറ്റ് വകുപ്പുകളുടെ സേവനവും തേടും. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

No comments