അവസാന രോഗിയും ആശുപത്രി വിട്ടു: എറണാകുളം ജില്ല കൊറോണ മുക്തമായി
എറണാകുളം ജില്ല കൊറോണ മുക്തമായി. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഏക രോഗിയും ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിക്കാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്.
മാര്‍ച്ച് 22 തീയതി യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലാം തിയതിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ച അഡ്മിറ്റ് ചെയ്ത പത്തനംതിട്ട സ്വദേശിയുമായും സമ്ബക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കൊറോണ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണുവിനെ തുടര്‍ച്ചയായ സാമ്ബിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

No comments