Breaking News

കോവിഡ് വ്യാപനം: രാജ്യത്ത് കണ്ണൂരും കോട്ടയവും ഉള്‍പ്പെടെ 139 ജില്ലകള്‍ റെഡ് സോണില്‍, വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍


കോവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ രാജ്യത്തെ ജില്ലകളെ കേന്ദ്രം മൂന്ന് സോണുകളാക്കി തിരിച്ചു. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണാണ്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ബാക്കി 10 ജില്ലകളും ഓറഞ്ച് സോണിലാണ് വരിക.
രാജ്യത്ത് ആകെ 139 ജില്ലകളാണ് റെഡ് സോണിലുള്ളത്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ഗ്രീന്‍ സോണില്‍ മെയ് നാല് മുതല്‍ ഗണ്യമായ ഇളവുകളുണ്ടാകും. റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരും.
പ്രധാന മെട്രോപൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണ് തീവ്രബാധിത മേഖലയില്‍പ്പെട്ടത്.

No comments