Breaking News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35,000പിന്നിട്ടു, 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി ഉയര്‍ന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,147 ആയി. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. ഇതുവരെ 8,889 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 10,498 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏഴായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബയില്‍ നിന്നാണ്. 459 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. 1773 പേര്‍ സുഖം പ്രാപിച്ചു. ഗുജറാത്തില്‍ 4395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

No comments