Breaking News

കേന്ദ്രത്തിന്‍റെ കണക്കില്‍ രണ്ട്, കേരളത്തിന്‍റെ കണക്കില്‍ ആറ്; റെഡ് സോണില്‍ ആശയക്കുഴപ്പം വേണ്ട

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റെഡ് സോണ്‍ ജില്ലകളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റെഡ് സോണുകളും തമ്മില്‍ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്നത്തെ പ്രഖ്യാപന പ്രകാരം കണ്ണൂര്‍, കോട്ടയം ജില്ലകളാണ് കേരളത്തിലെ റെഡ് സോണുകള്‍. അതേസമയം, സംസ്ഥാന സര്‍ക്കാറിന്‍റെ ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ആറ് ജില്ലകള്‍ റെഡ് സോണിലാണ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയെ കൂടാതെ കോട്ടയവും ഇടുക്കിയും സംസ്ഥാന സര്‍ക്കാറിന്‍റെ റെഡ് സോണ്‍ പട്ടികയിലുണ്ട്. എന്നാല്‍ ഇവയില്‍ രണ്ട് ജില്ലകള്‍ മാത്രമാണ് ഇന്ന് കേന്ദ്രം പ്രഖ്യാപിച്ച രാജ്യത്തെ 130 റെഡ് സോണ്‍ ജില്ലകളുടെ കൂട്ടത്തിലുള്ളത്.

No comments