Breaking News

സിന്ധ്യ ജൂലൈ മുതല്‍ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു..!! വിലപേശൽ.. വൻ വെളിപ്പെടുത്തലുമായി കമൽനാഥ്

ബി.ജെ.പി​യിലേക്ക്​ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പദ്ധതികളെക്കുറിച്ച്‌​ തനിക്കറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ്​ നേതാവും മുന്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രിയുമായ​ കമല്‍നാഥ്​.
എന്നാല്‍, എം.എല്‍.എമാര്‍ മറുകണ്ടം ചാടി​െല്ലന്ന മുതിര്‍ന്ന നേതാവ്​ ദിഗ്​വിജയ്​ സിങ്ങി​​െന്‍റ വാക്കുകള്‍ വിശ്വസിക്കുകയായിരുന്നുവെന്നും ഭൂരിപക്ഷം നഷ്​ട​പ്പെട്ട്​ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്ന കമല്‍നാഥ്​ വ്യക്​തമാക്കി.

'അത്​ ബോധപൂര്‍വമായിരുന്നില്ല. ഒരുപക്ഷേ, സാഹചര്യത്തെക്കുറിച്ച്‌​ ശരിയായി മനസ്സിലാക്കാന്‍ കഴിയാതെ ​​പോയതുകൊണ്ടാവാം.
ദിവസം മൂന്നു തവണയൊക്കെ തന്നോട്​​ സംസാരിച്ച ചില എം.എല്‍.എമാര്‍ ഒരിക്കലും പാര്‍ട്ടി വിടില്ലെന്ന്​ ദിഗ്​വിജയ്​ സിങ്​ കരുതിയിരുന്നു.

എന്നാല്‍, അവര്‍ പാര്‍ട്ടി വിട്ടു.' -ഒരു ദേശീയ ടെലിവിഷന്​​ നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ്​ പറഞ്ഞു.

'സിന്ധ്യ ജൂലൈ മുതല്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെടുന്ന വിവരം എനിക്കറിയാമായിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷമായിരുന്നു അത്​.
കോണ്‍ഗ്രസില്‍നിന്ന്​ ബി.ജെ.പി അടര്‍ത്തിയെടുത്ത ഒരു സാധാരണ നേതാവിനോട്​ ഒരു ലക്ഷത്തിലധികം വോട്ടിന്​ തോല്‍​േക്കണ്ടി വന്നുവെന്നത്​​ അദ്ദേഹത്തിന്​ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
ബി.ജെ.പിയുമായി സിന്ധ്യ ബന്ധപ്പെടു​േമ്ബാഴും അവരുടെ സംസ്​ഥാന നേതൃത്വം​ അദ്ദേഹത്തെ പാര്‍ട്ടിയില്‍ ആവശ്യമില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​.
എന്നാല്‍, എന്തു വിലകൊടുത്തും മധ്യപ്രദേശില്‍നിന്നുള്ള രണ്ടാമത്തെ രാജ്യസഭാ സീറ്റ്​ പിടിച്ചെടുക്കാന്‍ ബി.ജെ.പിയുടെ ഉന്നത നേതൃത്വം കരുനീക്കിയതോടെ സിന്ധ്യയെ ഉള്‍ക്കൊള്ളുകയല്ലാതെ അവര്‍ക്ക്​ മറ്റു വഴിയില്ലാതായി.' -കമല്‍നാഥ്​ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച്‌​ അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന്​ കമല്‍നാഥ് ശുഭാപ്​തി പ്രകടിപ്പിച്ചു.
'ഇത്​ അക്കങ്ങളുടെ കളിയാണ്​. ഇപ്പോള്‍ ഞങ്ങള്‍ക്ക്​ 92 എം.എല്‍.എമാരുണ്ട്​. അവര്‍ക്ക്​ 107ഉം. 24 സീറ്റുകളിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​. ബി.ജെ.പിയുമായി തുല്യത പാലിക്കാന്‍ 15 സീറ്റില്‍ ജയിക്കണം.
ഇ​േപ്പാഴത്തെ സാഹചര്യത്തില്‍ 15ലധികം സീറ്റില്‍ ജയിക്കാന്‍ ഞങ്ങള്‍ക്ക്​ കഴിയും. സാമ്ബത്തിക നടപടികളുടെ അഭാവവും ഗ്രാമീണ സമ്ബദ്​ വ്യവസ്​ഥയില്‍ ലോക്​ഡൗണ്‍ സൃഷ്​ടിച്ച പ്രത്യാഘാതങ്ങളുമൊക്കെ ബി.ജെ.പിക്ക്​ തിരിച്ചടിയാകും.
വിപണി ഇല്ലാതായതോടെ കര്‍ഷകര്‍ക്ക്​ വിളകള്‍ നശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്​. സര്‍ക്കാറില്‍നിന്ന്​ അവര്‍ക്ക്​ പിന്തുണയൊന്നും കിട്ടുന്നില്ല.' -കമല്‍നാഥ്​ ചൂണ്ടിക്കാട്ടി.

No comments