പാസ് കിട്ടാത്തവര്‍ക്ക് കോവിഡ് വാര്‍റൂമില്‍ വിളിക്കാം, ഒരു ദിവസം 12,000 പേരെ സ്വീകരിക്കും, മഹാരാഷ്ട്രയില്‍ നിന്നുളളവര്‍ക്ക് എന്‍ഒസി വേണ്ട: ചീഫ് സെക്രട്ടറി
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര പാസ് കിട്ടാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ കോവിഡ് വാര്‍റൂമില്‍ വിളിച്ച് കാര്യം പറയാവുന്നതാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ ഇലക്‌ട്രോണിക് പാസാണ് അനുവദിക്കുന്നത്. ഇതില്‍ വരേണ്ട സമയവും ഏത് അതിര്‍ത്തിയിലാണ് എത്തേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നാട്ടില്‍ വരാന്‍ വിവിധ സംസ്ഥാനങ്ങളിലുളള 30000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ചീഫ് സെക്രട്ടറി പറയുന്നു.
നാട്ടിലേയ്ക്ക് വരുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ എന്‍ഒസി ചോദിക്കുന്നുണ്ട്.

No comments