സമയമായി, പ്രവാസികളുടെ മടക്കം സംബന്ധിച്ച് തീരുമാനം ഉടന്‍, നരേന്ദ്രമോദി-എസ്. ജയശങ്കര്‍ നിര്‍ണായക ചര്‍ച്ച ഇന്ന്
ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് .ജയശങ്കറും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കത്തിനുള്ള രൂപരേഖ ചര്‍ച്ചയില്‍ ഉണ്ടാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മടക്കം സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായിചര്‍ച്ച നടത്തിയിരുന്നു.
കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ മടങ്ങി വരാന്‍ സാധ്യതയുള്ളവരുടെ ഏകദേശ കണക്ക് ഈ ചര്‍ച്ചയില്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഈ കണക്കനുസരിച്ച് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത് പ്രായോഗികം അല്ലെന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.

No comments