Breaking News

മടങ്ങിവരാന്‍ അപേക്ഷ: കൂടുതല്‍ മലപ്പുറം ജില്ലക്കാര്‍; കുറവ് വയനാട്

ഡൗണിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചുലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍നിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നായി 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശപ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍.
63,839 പേരാണ് ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള 47,000 ലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

No comments